കോഴിക്കോട്: കൊയിലാണ്ടിയിൽ യുവതി ആത്മഹത്യ ചെയ്തതിന് കാരണം ഓൺലൈൻ റമ്മി ഗെയിമാണെന്ന് ക്രൈംബ്രാഞ്ച്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നാണ് ചേലിയില്‍ സ്വദേശി മലയില്‍ ബിജിഷയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടില് യാതൊരു വിധ പ്രശ്നങ്ങളും ബിജിഷയ്ക്ക് ഉണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വീട്ടുകാര്‍ക്കും വ്യക്തമല്ലായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ട്രാന്‍സ് ആക്ഷന്‍ വഴി ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നിട്ടുളളതായി കണ്ടെത്തി. തുടർന്ന് കുടുംബം ക്രൈംബ്രാഞ്ചിന് പരാതി നൽകി.
കൊവിഡ് കാലം മുതൽ ബിജിഷ ഓൺലൈൻ ഗെയിമുകൾ കളിക്കുന്നുണ്ട്. പണം കൊണ്ടാണ് കളിച്ചത്. പിന്നീട് ഓൺലൈൻ റമ്മി പോലുള്ള ഗെയിമുകളിലേക്ക് പോയി. ആദ്യം പണം കിട്ടിയെങ്കിലും പിന്നീട് നഷ്ടപ്പെട്ടു. യുപിഎ വഴിയാണ് പണം ഇടപാട് നടത്തിയത്. അങ്ങനെ പണത്തിനായി, വീട്ടുകാര്‍ കല്യാണത്തിനുള്ള പണം സൂക്ഷിച്ചുവെച്ച് സ്വര്‍ണം പണയപ്പെടുത്തി കളി തുടർന്നു. ഓൺലൈൻ ബാങ്ക് വഴിയാണ് വായ്പ എടുത്തത്. അതിന്റെ തിരിച്ചടവ് മുടങ്ങി.
ആകെ ഒന്നേമുക്കാല്‍ കോടി രൂപയുടെ ട്രാൻസ് ആക്ഷൻ നടന്നു. വായ്പ്പ നല്കിയവര് മോശമായി പെരുമാറാനും തുടങ്ങിയതോടെ ബിജിഷ മാനസികമായി തളര്‍ന്നു. ഇതാകാം ആത്മഹത്യ്ക്ക് കാരണം ബിജിഷയുടെ സുഹൃത്തും ഓൺലൈൻ ഗെയിമിൽ പങ്കാളിയായിരുന്നു. യുവതിയുടെ മരണശേഷം പണം ചോദിക്കാൻ ആരും എത്തിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.