ന്യൂഡൽഹി: പാർലമെന്റിൽ തമിഴ്‌നാടിനെ കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. എല്ലാ തമിഴർക്കും വേണ്ടി രാഹുലിനോട് താന്‍ നന്ദി പറയുന്നുവെന്ന് സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.
‘ഇന്ത്യൻ ഭരണഘടനയുടെ ആശയങ്ങൾ ഊന്നിപ്പറയുന്ന പാർലമെന്റിലെ നിങ്ങളുടെ ഉജ്ജ്വല പ്രസംഗത്തിന് എല്ലാ തമിഴർക്കും വേണ്ടി ഞാൻ നന്ദി പറയുന്നു. ആത്മാഭിമാനത്തിന്റെ തനതായ സാംസ്കാരിക രാഷ്ട്രീയ വേരുകളെ അടിസ്ഥാനമാക്കിയാണ് നിങ്ങൾ തമിഴരുടെ ദീർഘകാല വാദങ്ങൾ പാർലമെന്റിൽ ഉന്നയിച്ചത്,
കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു . സര്‍ക്കാര്‍ ഫെഡറിലസത്തെ തകര്‍ക്കുകയാണെന്നും രാജ്യത്ത് വിഭജനമുണ്ടാക്കുകയാണെന്നും രാഹുല്‍ ആരോപിക്കുകയുണ്ടായി.
ഇന്ത്യ ഒരു സങ്കല്‍പ്പമല്ല മറിച്ച് സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയാണ്. അതിന്റെ അര്‍ത്ഥം ഉത്തര്‍പ്രദേശില്‍ നിന്നുള്ള എന്റെ സഹോദരനുള്ള അതേ അവകാശം തമിഴ്‌നാട്ടില്‍ നിന്നുള്ള എന്റെ സഹോദരനും ഉണ്ടായിരിക്കണം’ രാഹുല്‍ പാര്‍ലമെന്റില്‍ പറയുകയുണ്ടായി. എന്തുതന്നെയായാലും നിങ്ങള്‍ക്ക് ഒരിക്കലും ഇന്ത്യയിലെ സംസ്ഥാനങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
‘തമിഴ്‌നാട്ടിലെ ജനങ്ങളുടെ മനസ്സില്‍ ഇന്ത്യയെന്ന ആശയം ഉണ്ട്. അവരെ അടിച്ചമര്‍ത്താമെന്നാണ് നിങ്ങള്‍ കരുതുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു സംസ്‌കാരമുണ്ട്. അവര്‍ക്ക് മാന്യതയുണ്ട്. രാജസ്ഥാനിലെ ജനങ്ങള്‍ക്ക് ഒരു പാരമ്പര്യമുണ്ട്. അവര്‍ക്ക് ഒരു ജീവിതരീതിയുണ്ട്. എല്ലാ ദിവസവും അവരില്‍ നിന്നെല്ലാം ഞാന്‍ പഠിക്കുന്നു’ രാഹുല്‍ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.