കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഉള്ളി വില കുതിച്ചുയരുന്നു. കോഴിക്കോട് മൊത്തവിപണിയിൽ കിലോയ്ക്ക് 74 രൂപയായി. ചില്ലറ വിപണിയിലെത്തുമ്പോൾ 80 രൂപയാകും.
കനത്ത മഴയിൽ ഉള്ളികള്‍ നശിക്കുകയും, വെള്ളം കയറി പാടങ്ങളും നശിച്ചതോടെ വിളവെടുപ്പ് വൈകിയതാണ് വില ഉയരാൻ കാരണം. മഹാരാഷ്ട്രയില്‍ സവോളയുടെയും ഉള്ളിയുടെയും ഉല്‍പാദനം കുറഞ്ഞതാണ് കേരളത്തില്‍ വില കൂടാൻ കാരണം.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം 25 ശതമാനം മാത്രമാണ് ഉൽപ്പാദനം. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലെ എല്ലാ വിപണികളിലും ഉള്ളിയുടെ വില കുതിച്ചുയരുകയാണ്. ഉൽപ്പാദനം കുറവായതിനാൽ മഹാരാഷ്ട്രയിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് അധികം ഉള്ളി കയറ്റുമതി ചെയ്യുന്നില്ല. മഹാരാഷ്ട്രയിലെ മാർക്കറ്റുകളിൽ ക്വിൻ്റലിന് 5,400 രൂപ എന്ന റെക്കോർഡ് വിലയിലാണ് വ്യാപാരികൾ ലേലം ചെയ്യുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.