ചെന്നൈ: അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ച് വീഡിയോ സന്ദേശമായെത്തിയ ഗായിക കെഎസ് ചിത്രയ്ക്കെതിരെ നടക്കുന്ന വിമർശനങ്ങളിൽ പിന്തുണയുമായി ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു രംഗത്ത്. ചിത്രയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ലജ്ജാകരമാണെന്ന് ഖുശ്ബു പറഞ്ഞു. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയാണ്. മറ്റൊരാളുടെ വിശ്വാസത്തെ അംഗീകരിക്കാൻ അവർക്ക് കഴിയില്ലെന്നും ഖുശ്ബു പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.