സാധാരണക്കാരന് ഇരുട്ടടിയായി പാചകവാതക വിലയില്‍ വന്‍ വര്‍ധന. പാചക വാതക വിലയിൽ വൻ വർധന. ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചു. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 1110 രൂപയായി. നേരത്തെ ഇത് 1060 രൂപയായിരുന്നു. വാണിജ്യ സിലിണ്ടറിന് 351 രൂപ കൂട്ടി. നേരത്തെ 1773 രൂപയായിരുന്നത് ഇപ്പോൾ 2124 രൂപയാണ്. പുതിയ വില ഇന്ന് മുതൽ നിലവിൽ വരും.
ഗാർഹിക സിലിണ്ടർ വില കഴിഞ്ഞ വർഷം ജൂലൈയിൽ വർധിപ്പിച്ചിരുന്നു. മേയ് മാസത്തിൽ 2 തവണയായി 54 രൂപയോളം കൂട്ടിയിരുന്നു. തുടർച്ചയായ ഏഴു തവണ വില കുറഞ്ഞതിനു ശേഷമാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. ജൂൺ മുതൽ 475.50 രൂപ കുറഞ്ഞതിനു പിന്നാലെയാണ് ഒറ്റയടിക്ക് 351 രൂപ കൂട്ടുന്നത്.
Domestic LPG Cylinder 14.2 kg prices increased by Rs 50/. Domestic LPG cylinder price increased to Rs 1103/ in Delhi: sources
— ANI (@ANI) March 1, 2023
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.