കോഴിക്കോട്: മെസ്സിയുടെ വൈറലായ ചോദ്യപേപ്പറിനെക്കുറിച്ച് ഡിഡിഇ അന്വേഷണത്തിന് ഉത്തരവിട്ടു. എങ്ങനെയാണ് ഉത്തരക്കടലാസ് ചോർന്നതെന്നും വിദ്യാർത്ഥികളുടെ ഉത്തരങ്ങൾ എങ്ങനെ വൈറലായെന്നും അന്വേഷിക്കും. നാലാം ക്ലാസ് മലയാളം പരീക്ഷയുടെ ഉത്തരങ്ങളാണ് വൈറലായത്. തിരൂർ, നിലമ്പൂർ സ്കൂളുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണിത്. സംഭവത്തിൽ സ്കൂളുകളോട് അധികൃതർ വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ സ്കൂളുകൾക്കെതിരെ നടപടിയെടുക്കും.
നാലാം ക്ലാസ് മലയാളം വാർഷികപ്പരീക്ഷയിലാണ് മെസിയുടെ ജീവചരിത്രം തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. ഇതിന് മറുപടിയായി ഞാനൊരു ബ്രസീൽ ആരാധകനാണ്, എനിക്ക് നെയ്മറെ ഇഷ്ടമാണെന്നും മെസ്സിയെ ഇഷ്ടമല്ലെന്നും ഒരു വിദ്യാർത്ഥി എഴുതി. മലപ്പുറം ജില്ലയിലെ തിരൂർ പുതുപ്പള്ളി ശാസ്താ എൽപി സ്കൂളിലെ ചോദ്യപേപ്പറാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. റിസ ഫാത്തിമ പി.വിയാണ് ഇങ്ങനെയൊരു ഉത്തരം നൽകിയിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.