കോഴിക്കോട്, ചാത്തമംഗലം ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസ് തത്തമ്മപറമ്പിൽ 2020 മാർച്ച് മാസത്തിൽ അബുദാബിയിലെ ഫ്ളാറ്റിൽ മരണപ്പെട്ടതിലെ ദുരൂഹതകൾ അകറ്റുന്നതിന് വേണ്ടി ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിന്മേൽ കോഴിക്കോട് അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് സംഘത്തോട് ഡി.വൈ.എഫ്.ഐ മലയമ്മ മേഖല കമ്മറ്റി ആവശ്യപെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.