ചെന്നൈ : വിവാഹവാഗ്ദാനം നൽകുകയും പിന്നീട് കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്തി യുവതി. ഉറക്കഗുളിക നൽകി മയക്കിക്കിടത്തിയ ശേഷം യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവതി പൊലീസിൽ കീഴടങ്ങി. തമിഴ്നാട് നാഗർകോവിൽ സ്വദേശി രതീഷ് കുമാറിനെയാണ് ഷീബ എന്ന യുവതി കൊലപ്പെടുത്തിയത്. യുവാവിൻറെ ശരീരത്തിൽ 30 തവണ കുത്തേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഷീബയുടെ അറസ്റ്റ് രേഖപ്പെടുത്തി. തന്റെ പിറന്നാൾ ദിവസമാണെന്നും അവസാനമായി താൻ ഉണ്ടാക്കിയ പായസം കഴിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷീബ രതീഷിൻറെ അടുത്തെത്തിയത് . 2013ൽ ഇഎസ്ഐ ആശുപത്രിയിലെത്തിയപ്പോഴാണ് ഷീബ രതീഷിനെ പരിചയപ്പെടുന്നത്. ഷീബയെ വിവാഹം ചെയ്യാമെന്ന് ഉറപ്പുനൽകിയിരുന്ന രതീഷ് എന്നാൽ കഴിഞ്ഞ വർഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിരുന്നു. ഇതോടെ ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായി. ഷീബയോട് സംസാരിക്കാൻ പോലും രതീഷ് തയ്യാറാകാതെ വന്നതോടെയാണ് കൊലപ്പെടുത്തിയതെന്ന് ഇവർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.