ന്യൂഡൽഹി: ധൻബാദിലെ ജഡ്ജി ഉത്തം ആനന്ദിന്റെ മരണം കൊലപാതകമാണെന്ന് സിബിഐ. പ്രതികൾ മനപ്പൂർവ്വം ജഡ്ജിയെ വാഹനം ഇടിച്ചുതെറിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. രണ്ട് പ്രതികളും നുണപരിശോധനയ്ക്ക് വിധേയരായി. സിസിടിവി പരിശോധനയിൽ നിന്നും കുറ്റകൃത്യം പുനരാവിഷ്കരിച്ചതിൽ നിന്നും പ്രതികൾ മനപ്പൂർവ്വം ഓട്ടോ ഇടിക്കുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അന്തിമഘട്ടത്തിലാണെന്നും സിബിഐ വ്യക്തമാക്കി.
കേസിൽ സുപ്രീം കോടതി ഇടപെട്ടതോടെ അന്വേഷണം സിബിഐക്ക് കൈമാറി. ജാർഖണ്ഡ് ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ജൂലൈ 28 ന് രാവിലെ വ്യായാമത്തിനിടെ ആണ് ഓട്ടോ ഇടിച്ചു മരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.