കോഴിക്കോട് : സരോവരം ബയോപാര്‍ക്ക് നവീകരണത്തിന് 2.19 കോടി രൂപ അനുവദിച്ച് ടൂറിസം വകുപ്പ്. കോഴിക്കോടിനുള്ള ഓണസമ്മാനമാണിതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സരോവരത്തിന്റെ വികസനം ഘട്ടംഘട്ടമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പണ്‍ എയര്‍ തിയറ്റര്‍, കുട്ടികളുടെ കളിസ്ഥലം, റെയിൻ ഷെല്‍ട്ടര്‍, ചുറ്റുമതില്‍, വുഡൻ ആര്‍ച് പാലങ്ങള്‍, ഗേറ്റ്, സെക്യൂരിറ്റി ക്യാബിൻ എന്നിവയൊക്കെ അടിമുടി നവീകരിക്കും. പാര്‍ക്കില്‍ സി.സി.ടി.വി സ്ഥാപിക്കും.
കോഴിക്കോട് ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് ഡി.പി.ആര് തയ്യാറാക്കിയത്. യു.എല്‍.സി.സിക്കാണ് നവീകരണ ചുമതല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.