മാവൂർ: വലിയ പ്രതിസന്ധിക്കിടയിലും ബസിന്റെ രണ്ട് ദിവസത്തെ കളക്ഷൻ വീട് നിർമ്മാണത്തിന് കൈമാറി ബസ് ഉടമയും ജീവനക്കാരും മാതൃകയായി. വയനാട്ടിലെ ചൂരൽ മലയിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ സ്നേഹവീട് നിർമ്മാണത്തിനാണ് രണ്ട് ദിവസത്തെ കളക്ഷൻ കൈമാറിയത്. മാവൂർ കുറ്റിക്കടവ് കുന്ദമംഗലം റൂട്ടിലോടുന്ന ഫ്രണ്ട്സ് ബസിലെ കളക്ഷനാണ് കൈമാറിയത്.
കളക്ഷൻ തുക ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി. ഷൈജുവിന് ഫ്രണ്ട്സ് ഗ്രൂപ്പിന് വേണ്ടി നിവ അനൂപ്, ദീപു എന്നിവർ ചേർന്ന് കൈമാറി. ചടങ്ങിൽ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി അംഗം പി. പി. ഷിനിൽ, ചെറൂപ്പ മേഖല സെക്രട്ടറി ടി. സി. അജിലേഷ്, പ്രസിഡണ്ട് കെ. അഖിൽ, മേഖല കമ്മിറ്റി അംഗം കെ. പി. അനൂപ് എന്നിവർ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.