സ്വയം വിവാഹം ചെയ്യാനൊരുങ്ങി ഒരു യുവതി. ഗുജറാത്തുകാരിയായ ക്ഷമാ ബിന്ദു ആണ് ജൂൺ 11ന് തന്നെ സ്വയം വിവാഹത്തിന് തയ്യാറെടുക്കുന്നത്. എല്ലാ പരമ്പരാഗത ആചാരപ്രകാരങ്ങളോടെയായിരിക്കും വിവാഹ ചടങ്ങെന്ന് യുവതി പറഞ്ഞു. എന്നാൽ വരനുണ്ടായിരിക്കില്ല.അതെ സമയം ഗുജറാത്തിലെ ആദ്യത്തെ സോളോഗമി (സ്വയം വിവാഹിത) ആയിരിക്കുമിതെന്ന് റിപ്പോർട്ട്
‘ഞാൻ ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷെ എനിക്ക് വധുവാകാൻ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ ഞാൻ എന്നെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു, ”അവൾ പറഞ്ഞു. രാജ്യത്തെ ഏതെങ്കിലും സ്ത്രീ സ്വയം വിവാഹം കഴിച്ചിട്ടുണ്ടോ എന്നറിയാൻ ഓൺലൈൻ മാധ്യമങ്ങളിൽ തിരഞ്ഞെങ്കിലും വാർത്ത കണ്ടെത്താൻ സാധിച്ചില്ലെന്നും നമ്മുടെ നാട്ടിലെ ആത്മസ്നേഹത്തിന്റെ ആദ്യ ഉദാഹരണമായിരിക്കാം ഇതെന്നുംഅവൾ പറഞ്ഞു.
സ്വയം വിവാഹം എന്നത് തന്നോട് തന്നെ നിരുപാധികമായ സ്നേഹമാണ്. മനസ്സാണ് സ്വയം അംഗീകരിക്കുന്നത്. ആളുകൾ അവർക്ക് ഇഷ്ടമുള്ള ഒരാളെ വിവാഹം കഴിക്കുന്നു. ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു, അതിനാൽ ഞാൻ എന്നെത്തന്നെ വിവാഹം കഴിക്കുന്നു.മാതാപിതാക്കൾ തുറന്ന മനസ്സുള്ളവരാണെന്നും വിവാഹത്തിന് സമ്മതം മൂളുകയും അനുഗ്രഹം ലഭിച്ചതായി അവൾ പറഞ്ഞു. ഗോത്രിയിലെ ഒരു ക്ഷേത്രത്തിൽ വിവാഹം കഴിക്കാൻ അപേക്ഷിച്ചിട്ടുണ്ട്. ഗോവയിലേക്കാണ് ഹണിമൂൺ യാത്ര നിശ്ചയിച്ചിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.