ജീവിതത്തിൽ ഒരിക്കലെങ്കിലും ഭക്ഷ്യവിഷബാധ ഏൽക്കാത്തവർ ചുരുക്കമാണ്. ഹോട്ടൽ ഭക്ഷണം കഴിക്കുന്നവർക്ക് ഭക്ഷ്യവിഷബാധ നിത്യസംഭവമാണ്. വയറിളക്കം, ഛർദ്ദി, പനി എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണങ്ങൾ. ശ്രദ്ധിച്ചില്ലെങ്കിൽ അത് നമ്മുടെ ജീവൻ പോലും അപകടത്തിലാക്കും. ചില പൊടിക്കൈകളിലൂടെ ഭക്ഷ്യവിഷബാധ പൂർണ്ണമായും ഭേദമാക്കുകയോ, സങ്കീർണ്ണതകൾ ഒഴിവാക്കുകയോ ചെയ്യാം.
സാൽമൊണല്ല എന്ന ബാക്ടീരിയയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത്. മുട്ട, മയോണൈസ്, ചിക്കൻ തുടങ്ങിയ ഭക്ഷണങ്ങൾ കൃത്യമായി പാകം ചെയ്യാതെ കഴിക്കുന്നത് വഴിയാണ് പ്രധാനമായും ഇവ ശരീരത്തിൽ പ്രവേശിക്കുന്നത്. തലവേദന, പനി, ക്ഷീണം, വയറുവേദന, വയറിളക്കം എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണങ്ങൾ.
ഉദരസംബന്ധമായ പ്രശ്‌നങ്ങൾക്ക്, പ്രത്യേകിച്ച് ദഹനപ്രശ്‌നങ്ങൾക്കുള്ള ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. ഭക്ഷ്യവിഷബാധയെ ചികിത്സിക്കാനും വെളുത്തുള്ളി ഉപയോഗിക്കാം. വെളുത്തുള്ളി അല്ലി തൊലി കളഞ്ഞ് ചവച്ചരച്ച് നീര് വിഴുങ്ങുക. വേണമെങ്കിൽ വെളുത്തുള്ളിയും അൽപം തേനിൽ മുക്കി കഴിക്കാം. വെളുത്തുള്ളി കഴിക്കുന്നത് ഭക്ഷ്യവിഷബാധയെ തുടർന്നുള്ള വയറുവേദന ഒഴിവാക്കും.
ഭക്ഷ്യവിഷബാധയ്ക്ക് നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. ഒരു ഗ്ലാസ് വെള്ളത്തിൽ പകുതി നാരങ്ങ പിഴിഞ്ഞ് കുടിക്കുക. ഇതിനൊപ്പം തേൻ ചേർത്തു കഴിക്കുന്നതും ഗുണം ചെയ്യും. തുളസി പല രോഗങ്ങൾക്കും ഔഷധമാണ്. ഭക്ഷ്യവിഷബാധ തടയാനും തുളസി ഉപയോഗിക്കാം. തുളസിയില ചതച്ച് നീരെടുക്കുക. ഇതിൽ അൽപം തേൻ ചേർക്കുന്നത് ഗുണം ചെയ്യും. ഇത് ദിവസവും നാലോ അഞ്ചോ തവണ ഇത് കഴിയ്ക്കാം. ഒരു ഏലക്കയും, തുളസി ഇലയും ഒപ്പം വായിലിട്ട് ചവയ്‌ക്കുന്നതും നല്ലതാണ്.
ഭക്ഷ്യവിഷബാധയ്‌ക്ക് ഇഞ്ചി ചായ തേൻ കലർത്തി കഴിക്കുന്നത് വളരെ നല്ലതാണ്. ദഹനപ്രശ്‌നങ്ങൾക്കുള്ള മികച്ച ഒറ്റമൂലിയാണ് ഇഞ്ചി. ദിവസത്തിൽ മൂന്ന് തവണയെങ്കിലും ഇഞ്ചി ചായ തേൻ ചേർത്ത് കുടിക്കുന്നത് നല്ലതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.