ഊട്ടി ∙ വിവാഹത്തിനു സമ്മതിക്കാത്തതിന്റെ പേരിൽ വിദ്യാർഥിനിയുടെ മാതാപിതാക്കളെയും മുത്തശ്ശിയെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വയനാട് കൃഷ്ണഗിരി സ്വദേശി ലെനിന് (38) ഊട്ടി മഹിളാ കോടതി മരണം വരെ തടവുശിക്ഷ വിധിച്ചു. 2014 ജൂൺ 21നാണു കേസിനാസ്പദമായ സംഭവം. ഗൂഡല്ലൂർ ഓവേലി ഭാരതി നഗറിലെ ജോഗി (60), ഭാര്യ ഗിരിജ (55), ജോഗിയുടെ അമ്മ ചിന്നമ്മാൾ (അമ്മിണി) എന്നിവരെയാണ് ലെനിൻ കമ്പിപ്പാരകൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്.
കേരളത്തിൽ പഠിക്കുകയായിരുന്ന ഇവരുടെ മകളെ തനിക്കു വിവാഹം ചെയ്തു നൽകണമെന്നു ലെനിൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ജോഗി മകൾക്കു വേറെ വിവാഹം നടത്താനൊരുങ്ങി. ഇതറിഞ്ഞു ജോഗിയുടെ വീട്ടിലെത്തിയ ലെനിൻ തർക്കത്തിനിടെ ജോഗിയെയും ഭാര്യയെയും ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ജോഗിയുടെ അമ്മയെയും കമ്പിപ്പാരകൊണ്ട് അടിച്ചു കൊലപ്പെടുത്തി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.