മുക്കം: ജില്ലയില്‍ ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന ബ്ലോക്ക് പഞ്ചായത്തുകളിലൊന്നായ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ നീര്‍ച്ചാലുകളുടെ ഡിജിറ്റല്‍ മാപ്പിംങ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ നീര്‍ച്ചാലുകളും കണ്ടെത്തി അവ പുനരുജ്ജീവിപ്പിക്കാനാവശ്യമായ നടപടികളാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഹരിതകേരളം മിഷന്റെ സഹായത്തോടെയാണ് നീര്‍ച്ചാലുകള്‍ വീണ്ടെടുക്കാന്‍ നടപടിയാരംഭിച്ചത്. ജലക്ഷാമം മൂലം സെമി ക്രിട്ടിക്കല്‍ ബ്ലോക്ക് ആണ് നിലവില്‍ കുന്ദമംഗലം. ലഭ്യമാകുന്ന ജലം ഒഴുകിപ്പോകാതെ പ്രയോജനപെടുത്താന്‍ സാധിക്കുന്ന തരത്തില്‍ പരമാവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി പറഞ്ഞു. നീര്‍ച്ചാലുകളുടെ മാപ്പിംങ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ മുഴുവന്‍ രണ്ടാംനിര മൂന്നാംനിര നീര്‍ച്ചാലുകളും ഹരിതകേരളം മിഷന് ടീം സന്ദര്‍ശിച്ചു. ഡിജിറ്റല്‍ മാപ്പിങ് നടത്തും, അതോടൊപ്പം അതാത് പ്രദേശത്തെ നീര്‍ച്ചാലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്തുകയും ചെയ്തു. ഇത്തരത്തില്‍ തയ്യാറാകുന്ന റിപ്പോര്‍ട്ട് ഭാവിയില്‍ പദ്ധതികള്‍ വെക്കുമ്ബോഴും മറ്റും ഉപയോഗപെടുത്താനാവും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. നിലവില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുന്ദമംഗലം ബ്ലോക്കിലെ പഞ്ചായത്തുകളുടെ നേത്യത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി ജല ബജറ്റ് തയ്യാറാക്കിയ ബ്ലോക്കുകളില്‍ ഒന്നു കൂടിയാണ് കുന്ദമംഗലം. നീര്‍ച്ചാലുകളുടെ ഡിജിറ്റല്‍ മാപ്പിങ് നടത്തുന്നതിനായി 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുന്ദമംഗലത്ത് പദ്ധതി ആവിഷ്കരിച്ചത്.
നീര്‍ച്ചാലുകളുടെ ഡിജിറ്റല്‍ മാപ്പിങ് ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുള്ളന്മട, കല്ലംതോട് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി ഉദ്ഘാടനം നിര്‍വഹിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൈമൂന കടുക്കാഞ്ചേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ എം.കെ നദീറ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, മറിയംകുട്ടി ഹസ്സന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി. സൂഫിയാന്, സുഹറ വെള്ളങ്ങോട്ട്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എ.ഇ. ദീപേഷ്, ഹരിതകേരളം മിഷന് റിസോഴ്സ് പേഴ്സണ്‍മാരായ രാജേഷ്, വൈഷ്ണവി പ്രദേശവാസികളായ നിസാര്‍, റംഷാദ് യാസിര്‍ എന്നിവര്‍ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










