അലസമായ ജീവിതശൈലി പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. അത്തരമൊരു ജീവിതശൈലീ രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണിത്. ടൈപ്പ്- 2 പ്രമേഹമെത്തും മുമ്പേ ചിലരില്‍ അതിന്റെ ലക്ഷണങ്ങള്‍ കാണപ്പെടാം. ശ്രദ്ധിച്ചില്ലെങ്കിൽ, പ്രീഡയബറ്റിസ് ഉള്ളവരിൽ 75 ശതമാനം പേരിലും മൂന്ന് മുതൽ അഞ്ച് വർഷങ്ങൾക്കുള്ളിൽ തന്നെ രോഗം സ്ഥിരീകരിക്കപ്പെടും. പ്രമേഹബാധിതരിൽ കാണുമ്പോലെയുള്ള പ്രകടമായ ലക്ഷണങ്ങളൊന്നും ഇവരിൽ കാണാറില്ല. എങ്കിലും ചില സൂചനകള്‍ കാണാന്‍ കഴിയും. അത്തരത്തില്‍ പ്രീ ഡയബറ്റിസിന്റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
അമിത വിശപ്പും ദാഹവും പ്രീ ഡയബറ്റിസിന്റെ ഒരു പ്രധാന ലക്ഷണമാണ്. ടൈപ്പ് 2 പ്രമേഹം കണ്ടെത്തിയവരിലും ഈ ലക്ഷണങ്ങള്‍ ഉണ്ടാകാം. പ്രമേഹത്തിന്റെ സൂചനായി കാഴ്ചമങ്ങല്‍ അഥവാ അവ്യക്തമായ കാഴ്ചയും ഉണ്ടാകാം. അതിനാല്‍ ഇതും ശ്രദ്ധിക്കേണ്ട ഒരു ലക്ഷണമാണ്.
അടിക്കടിയുള്ള മൂത്രമൊഴിക്കല്‍ പല രോഗങ്ങളുടെയും സൂചനയാണ്. പ്രമേഹത്തിന്റെ സൂചനയായും ഇത് ഉണ്ടാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോഴാണ് ഇത്തരത്തില്‍ എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുന്നത്. കൂടാതെ തൊലിപ്പുറത്ത് കാണപ്പെടുന്ന നിറവ്യത്യാസവും ചില പാടുകളുമൊക്കെ ചിലപ്പോള്‍ ഇതിന്റെ സൂചനയാകാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.