പപ്പായയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വൈറ്റമിൻ എ, ബി, സി എന്നിവയാൽ സമ്പന്നമായ പപ്പായയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളാലും ധാതുക്കളാലും സമ്പുഷ്ടമായ പപ്പായ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. ജലദോഷം, ചുമ, തുടങ്ങിയ അണുബാധകളെ ചെറുക്കാനും പപ്പായയ്ക്ക് പ്രത്യേക കഴിവുണ്ട്. പപ്പായ ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. കൊളസ്ട്രോൾ നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു. ക്യാൻസറിനെ ഒരു പരിധി വരെ തടയാൻ പപ്പായയ്ക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
നാരുകളും വെള്ളവും ധാരാളം അടങ്ങിയ പപ്പായ ദഹനത്തിന് നല്ലതാണ്. ദഹനപ്രശ്നങ്ങൾ ഉള്ളവർക്ക് സ്ഥിരമായി കഴിക്കാവുന്ന ഒരു പഴമാണ് പപ്പായ. കൂടാതെ ദഹനപ്രക്രിയയെ വേഗത്തിലാക്കുന്ന ‘എൻസൈമുകൾ’ പപ്പായയിൽ ധാരാളമുണ്ട്. അതുകൊണ്ട് തന്നെ മലബന്ധത്തിനും പപ്പായ ഉത്തമമാണ്. പ്രമേഹരോഗികൾക്ക് ഏറ്റവും ആരോഗ്യകരമായ ഭക്ഷണമാണ് പപ്പായ. ധാരാളം നാരുകൾ അടങ്ങിയ പപ്പായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഇവ സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ പപ്പായ കണ്ണിനും നല്ലതാണ്. ഇത് ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും യൗവനം നിലനിർത്താനും സഹായിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.