രാവിലെ ഉണർന്നു എഴുന്നേറ്റാലുടൻ വെള്ളം കുടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? ഇല്ലെങ്കിൽ നാളെ മുതൽ ശീലമാക്കിക്കൊള്ളൂ. കാരണം രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതു വഴി അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നത്. അവ എന്തൊക്കെ എന്നറിയാം.
∙ നിർജലീകരണം തടയുന്നു രാത്രി മുഴുവൻ മണിക്കൂറുകൾ നീളുന്ന ഫാസ്റ്റിങ്ങിനു ശേഷം ശരീരത്തിന് വെള്ളം ആവശ്യമായി വരും. വിയർപ്പിലൂടെ ജലാംശം നഷ്ടപ്പെടുന്നതു കൊണ്ടു കൂടിയാണിത്. രാവിലെ വെള്ളം കുടിക്കുന്നതിലൂടെ ജലാംശം നിലനിർത്താൻ സഹായിക്കും. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു വെറും വയറ്റിൽ വെള്ളം കുടിച്ചതു കൊണ്ടു മാത്രം മെറ്റബോളിസം 24 ശതമാനം വേഗത്തിലാകുന്നു. കൂടാതെ ദഹനവും മെച്ചപ്പെടുന്നു. നെഞ്ചെരിച്ചിലിന് ആശ്വാസം
അസിഡിറ്റി ഉണ്ടെങ്കിലോ എരിവ് കൂടിയ ഭക്ഷണം കൂടുതലായി കഴിച്ചാലോ നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും ഉണ്ടാകാം.
രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതു വഴി നെഞ്ചെരിച്ചിൽ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സാധിക്കും.ശരീരഭാരം കുറയും ഉപാപചയ പ്രവർത്തനവും ദഹനവും മെച്ചപ്പെടുത്തുക വഴി ശരീരഭാരം കുറയ്ക്കാനും വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. രോഗപ്രതിരോധശക്തി വർധിക്കുന്നു രാവിലെ വെള്ളം കുടിക്കുന്നതു മൂലം വയറിലെ വിഷാംശങ്ങളെല്ലാം നീക്കം െചയ്യപ്പെടുന്നു. രോഗപ്രതിരോധശക്തി മെച്ചപ്പെടുന്നു. ഇടയ്ക്കിടെ രോഗം വരാതെ തടയാനും ഇത് സഹായിക്കുന്നു. വൃക്കയിൽ കല്ല് വരാനുള്ള സാധ്യത കുറയ്ക്കുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.