മുടി കൊഴിച്ചിലും മുടി പൊട്ടിപ്പോകുന്നതുമെല്ലാം പലരും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ്. ഉള്ളിയുണ്ടെങ്കിൽ മുടിയുടെ എല്ലാ പ്രശ്നങ്ങളും പമ്പ കടക്കും. ബാക്ടീരിയൽ ഇൻഫെക്ഷൻ, താരൻ, മുടി ചീകുമ്പോഴുണ്ടാകുന്ന വേദന എന്നിവയ്ക്കെല്ലാം ഉള്ളിയുടെ നീര് ഉപയോഗിക്കാം. അതുപോലെ മുടിയുടെ പുറംഭാഗത്തുണ്ടാകുന്ന കെരാറ്റിന്‍ സംരക്ഷണത്തിനും ഉള്ളി നല്ലതാണ്.
ഉള്ളി അല്ലെങ്കിൽ സവാള നല്ലതുപോലെ കഴുകി മിക്സിയില്‍ അരച്ച് ഇതിന്റെ ചാറെടുക്കുക. അതിലേക്ക് തുല്യ അളവിൽ വെള്ളം ചേര്‍ത്ത് ശിരോചര്‍മത്തില്‍ പുരട്ടാം. ഇത് 5 മിനിറ്റിന് ശേഷം കഴുകി കളയാം. കഴുകുമ്പോള്‍ ഷാംപൂ ഉപയോഗിക്കേണ്ട കാര്യമില്ല. ആവശ്യമെങ്കില്‍ പ്രകൃതിദത്ത താളി ഉപയോഗിക്കാം. ചിലര്‍ക്ക് ഉളളിനീര് നേരിട്ട് തലയോട്ടിയില്‍ പുരട്ടിയാല്‍ ചൊറിച്ചിലുണ്ടാകും ഇതിനാലാണ് വെള്ളം ചേര്‍ത്ത് ഇത് നേർപ്പിക്കുന്നത്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ചെയ്യാം. ഉള്ളിയും വെളിച്ചെണ്ണയും പെട്ടെന്ന് മുടി പൊട്ടിപ്പോകുന്നതാണ് പ്രശ്നമെങ്കില്‍ ഉള്ളിനീരിനൊപ്പം വെളിച്ചെണ്ണയും ഉപയോഗിക്കാം. 3 ടേബിള്‍സ്പൂണ്‍ ഉള്ളിനീരിന് 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ യോജിപ്പിക്കുക. ഇവ രണ്ടും ചേര്‍ത്ത് നല്ലതുപോലെ തേച്ച് പിടിപ്പിച്ച് 10 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുടി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.