കുഞ്ഞുങ്ങൾക്ക് പണ്ട് മുതലേ കൊടുക്കുന്ന ഭക്ഷണമാണ് റാഗി. എന്നാൽ കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്നവർക്കും കഴിക്കാവുന്ന ഭക്ഷണമാണിത്. കാൽസ്യം, വിറ്റാമിനുകൾ, നാരുകൾ എന്നിവ അടങ്ങിയ റാഗി വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നു. ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് റാഗി മികച്ചൊരു ഭക്ഷണമാണെന്ന് എൻസിബിഐ വ്യക്തമാക്കുന്നു.
എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് റാഗി മികച്ചൊരു ഭക്ഷണമാണ്. കാരണം, അവയിൽ കാൽസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. കുട്ടിക്കാലം മുതൽക്കേ കുഞ്ഞുങ്ങൾക്ക് റാഗി കൊടുക്കുന്നത് എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കുകയും ഭാവിയിൽ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യും.
റാഗി ഉയർന്ന ഭക്ഷണ നാരുകളുള്ളതുമായ ഭക്ഷണമാണ്. കൂടാതെ, റാഗിയിൽ ജിഐയുടെ അളവ് കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ റാഗി സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന കാൻസർ വിരുദ്ധ ഗുണങ്ങൾ റാഗിയിൽ അടങ്ങിയിട്ടുണ്ട്. റാഗിയിലെ ഫിനോളിക് സംയുക്തങ്ങൾ വയറ്റിലെ ക്യാൻസർ തടയാൻ ഫലപ്രദമാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു. റാഗിയിലെ ആൻ്റിഓക്സിഡൻ്റ് കാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നു.റാഗിയിലെ ഫിനോളിക് സംയുക്തങ്ങൾ ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. മുഖത്തെ ചുളിവുകൾ കുറയ്ക്കുന്നതിനും ചർമ്മം സുന്ദരമാക്കാനും റാഗി സഹായകമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.