കോടഞ്ചേരിയിലെ വിവാദ വിവാഹം സംബന്ധിച്ച ഹേബിയസ് കോർപസ് ഹരജി ഹൈകോടതി തീർപ്പാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോയ്സ്നയുടെ പിതാവ്. മകൾക്ക് മുമ്പിൽ തോൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു .അതെ സമയം അവൾ കഴുകന്മാരുടെ അടുത്തേക്ക് ആണ് പോയത് എന്നും ജോസഫ് പ്രതികരിച്ചു. നമ്മുടെ മക്കൾ ഇനിയും കടന്നു പോകുവാൻ പാടില്ല. അതിന് മാതാപിതാക്കൾ ശ്രദ്ധിക്കണം. എന്റെ അവസ്ഥ മറ്റാർക്കും ഉണ്ടാവരുത്. തന്നെ കാണാൻ താൽപര്യമില്ലെന്ന മകളുടെ നിലപാടിനോട് ഒന്നും പറയാനില്ലെന്നും പിതാവ് വ്യക്തമാക്കി. എന്നാൽ പെൺകുട്ടി അനധികൃതമായി കസ്റ്റഡിയിലാണെന്ന് പറയാനാവില്ലെന്നും സ്വന്തമായി തീരുമാനമെടുക്കാമെന്നും വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് ഹരജി തീർപ്പാക്കിയത്. ജോയ്സ്ന രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്നും അത് അനുവദിക്കരുതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ഇക്കാര്യത്തിൽ ഇടപെടാൻ കോടതിക്ക് പരിമിതിയുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.26കാരിയായ ജോയ്സ്നക്ക് ആവശ്യത്തിന് ലോകപരിചയമുണ്ടെന്നും വിദേശത്ത് ജോലി ചെയ്തതും കോടതി നിരീക്ഷിച്ചു. ജോയ്സ്നയും ഷെജിനും സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായതും കോടതി ചൂണ്ടിക്കാട്ടി. ഇതിനാൽ, അനധികൃത കസ്റ്റഡിയിലാണെന്ന മാതാപിതാക്കളുടെ വാദം നിലനിൽക്കില്ലെന്നും ഹരജി തീർപ്പാക്കിക്കൊണ്ട് കോടതി വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.