മുംബൈ: പ്രതിസന്ധി രൂക്ഷമായതോടെ ആഭ്യന്തര വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് മേയ് 15 വരെ ടിക്കറ്റ് വില്‍പ്പന നിര്‍ത്തിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ (ഡിജിസിഎ) അറിയിച്ചു. ഡി.ജി.സി.എയുടെ കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടിയിലാണ് ഗോ ഫസ്റ്റ് ഇക്കാര്യം അറിയിച്ചത്.കമ്പനിയുടെ അപേക്ഷയിന്മേല് ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെ തീരുമാനം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗോ ഫസ്റ്റ് അറിയിച്ചതെന്ന് ഡിജിസിഎ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ചട്ടത്തില്‍ പറയുന്ന സമയപരിധിക്കുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും തിരിച്ചുനല്‍കണമെന്നും ഡിജിസിഎ ഉത്തരവിട്ടിട്ടുണ്ട്.
അതിനിടെ, മേയ് ഒമ്പത് വരെ എല്ലാ വിമാന സര്‍വീസുകളും സസ്പെന്‍ഡ് ചെയ്തതായി ഗോ ഫസ്റ്റ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. സര്‍വീസുകളുടെ നടത്തിപ്പ് സാധ്യമാകാത്ത സാഹചര്യത്തിലാണ് നടപടിയെന്നും യാത്രയ്ക്ക് തടസം നേരിട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. നേരത്തെ മേയ് മൂന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് സര്‍വീസ് റദ്ദാക്കുന്നുവെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.