ന്യൂഡൽഹി: പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് രമ്യ ഹരിദാസ് എംപി. ‘വനിതാ എംപിയായിരുന്നിട്ടും പുരുഷ പോലീസുകാരാണ് തടഞ്ഞത്. ഒരു സ്ത്രീയെന്ന പരിഗണന എനിക്കില്ലേ പാർലമെന്റ് അംഗമായി പാർലമെന്റിൽ പ്രവേശിക്കാൻ വന്ന എന്നെ എന്തിനാണ് തടഞ്ഞത്? ‘- രമ്യ പറഞ്ഞു. ‘കെ-റെയിലിനെതിരെ പ്രതിഷേധിക്കാൻ എത്തിയ ഞങ്ങളെ വഴിയിൽ തടഞ്ഞു. ആരാണ് ഇതിന് ആഹ്വാനം ചെയ്തതെന്ന് രമ്യ ചോദിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.