കോഴിക്കോട് : പേരാമ്പ്ര കൂത്താളിയിലെ ഷെലയ്ക്ക് ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ച വീടിന്റെ താക്കോൽ 812 km റൺ യുണീക്ക് വേൾഡ് റെക്കോർഡ് ഹോൾഡറും ഗിന്നസ് ജേതാവുമായ ഡോ.ബോബി ചെമ്മണൂർ കൈമാറി.
നിർധനരായ 1000 കുടുംബങ്ങൾക്ക് വീടുവച്ചു നൽകുന്നതിന്റെ ഭാഗമായാണ് ഡോ.ബോബി ചെമ്മണൂരും ബോബി ഫാൻസും ചേർന്ന് ഷെലയ്ക്ക് വീടുവെച്ചു നൽകിയത്. ചടങ്ങിൽ ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാർക്കറ്റിങ് ജനറൽ മാനേജർ അനിൽ സി പി, റീജിയണൽ മാനേജർ ഗോകുൽ, നിഷാദ്, മഹേഷ്, ജിയോ ഡാർവിൻ, ശ്രീനാഥ്, വിനീഷ് എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








