കറിവേപ്പില കഴിച്ചാൽ ധാരാളം ഗുണങ്ങൾ .കറിവേപ്പിലയുടെ നീര് വെറുതെ ചവച്ചരച്ച് കഴിക്കുന്നത് വളരെ ഉത്തമമാണ്. ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ നിർബന്ധമായും വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് ശീലമാക്കുക. ദഹനപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനൊപ്പം ശരീരത്തിലടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാനും ചീത്ത കൊഴുപ്പിനെ ഒഴിവാക്കാനുമെല്ലാം കറിവേപ്പില സഹായിക്കും. മുടി കൊഴിച്ചിൽ കുറയ്ക്കും. രാവിലെ എണീറ്റാലുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കാം.അതിനു ശേഷം ഏതാനും മിനിറ്റു കഴിഞ്ഞ് ഫ്രഷ് ആയ കറിവേപ്പില ചവച്ചു തിന്നുക. അര മണിക്കൂറിനു ശേഷം പ്രഭാത ഭക്ഷണം കഴിക്കാം. വൈറ്റമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയിൽ ധാരാളമുണ്ട്. അവയിൽ ആന്റിഓക്സിഡന്റുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റുകൾ മുടി ആരോഗ്യകരവും ശക്തവുമാക്കുകയും ചെയ്യുന്നു.
കറിവേപ്പില ഹെയർ മാസ്ക് തിളക്കമുള്ള മുടി നൽകുന്നു. ഈ ഹെയർ മാസ്ക് ഉണ്ടാക്കാൻ കറിവേപ്പില പേസ്റ്റും തെെരും മതിയാകും. രണ്ട് ടീസ്പൂൺ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂൺ തെെരിൽ മിക്സ് ചെയ്ത് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ഇത് തലയോട്ടിയിലെ എല്ലാ മൃതകോശങ്ങളെയും താരനെയും നീക്കം ചെയ്യുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.