വിറ്റാമിൻ സി, കെ, ബി തുടങ്ങിയ ധാരാളം പോഷകങ്ങളുടെ നല്ല ഉറവിടമാണ് മാതളനാരങ്ങ. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. മാതളനാരങ്ങയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുകയും വിളർച്ച തടയുകയും ചെയ്യുന്നു. മാതളനാരങ്ങ, തൊലി, കായ, പുഷ്പം, ഇല എന്നിവയെല്ലാം ഔഷധഗുണമുള്ളതാണ്. ദിവസവും ഒരു ഗ്ലാസ് മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നതിന്റെ ഗുണങ്ങൾ ഇതാ …
ഹൃദ്രോഗങ്ങൾ അകറ്റും….
ഹൃദയത്തില്‍ അടിയുന്ന കൊഴുപ്പിനെ അകറ്റാൻ മാതള ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. ഹൃദയത്തിൽ അണുബാധയുണ്ടാകാനുള്ള സാധ്യത മാതള ജ്യൂസ് കുടിക്കുമ്പോൾ കുറയും. ഇത് ധാരാളം ഹൃദയപ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും.
അണുബാധ തടയുന്നു…
രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ രോഗങ്ങളും അണുബാധകളും തടയാൻ മാതളനാരങ്ങ ജ്യൂസിന് കഴിയും. ഇതിന് ആൻറി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങളും ഉണ്ട്.
ലൈംഗികതയ്ക്കും വന്ധ്യത തടയാനും…
ആന്റിഓക്സിഡന്റുകൾ ധാരാളം ഉള്ളതിനാൽ രക്തസമ്മർദം തടഞ്ഞ് പ്രത്യുല്പാദനത്തിനു സഹായിക്കുന്നു. ഓക്സിഡേറ്റീവ് സ്ട്രെസ് സ്ത്രീകളിലെ ബീജത്തിന്റെ പ്രവർത്തനത്തിനും വന്ധ്യതയ്ക്കും ഒരു പ്രധാന കാരണമാണ്. പ്ലാസന്റയിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും മാതളനാരങ്ങ സഹായിക്കുന്നു. മാതളനാരങ്ങ ജ്യൂസിന് പുരുഷന്മാരിലും സ്ത്രീകളിലും ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കാനും കഴിയും.
രക്തസമ്മര്‍ദ്ദം…
മാതളനാരങ്ങയിലെ ആന്റിഓക്സിഡന്റുകൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ ദിവസവും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്.
വൃക്കകളെ സംരക്ഷിക്കുന്നു…
വ്യക്കരോഗങ്ങളെ തടയാന്‍ മാതള ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. വ്യക്കരോഗികൾ ദിവസവും ഒരു ഗ്ലാസ് മാതള ജ്യൂസ് കുടിക്കേണ്ടത് അത്യാവശ്യമാണ്. മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകളെ അലയിപ്പിച്ച് കളയാൻ മാതളം സഹായിക്കും.
സന്ധിവാതം തടയുന്നു…
മാതളനാരങ്ങയിലെ ആന്റിഓക്സിഡന്റ് ഫ്ലേവനോളുകൾ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ, സന്ധിവാതം പോലുള്ള വീക്കം അവസ്ഥകൾക്ക് കാരണമാകുന്ന പ്രോട്ടീനുകളുടെ പ്രവർത്തനം മന്ദഗതിയിലാക്കുന്നു.
കൊളസ്ട്രോൾ തടയാം…
കൊളസ്ട്രോൾ കുറയ്ക്കുന്നതിനും മാതളനാരങ്ങ നല്ലതാണ്. മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ആസിഡ് ധമനികളിലെ കൊഴുപ്പ് നിക്ഷേപം നീക്കം ചെയ്യാൻ സഹായിക്കുന്നു. മാതളനാരങ്ങ ജ്യൂസ് 90% ത്തിലധികം കൊഴുപ്പും കൊളസ്ട്രോളും ഇല്ലാതാക്കുന്നു.
ദഹന പ്രശ്നങ്ങൾക്ക്…
ദഹന പ്രശ്നങ്ങൾക്കും മാതളനാരങ്ങ നല്ലതാണ്. മാതളനാരങ്ങ ജ്യൂസ് കുട്ടികളിൽ വയറിളക്കം പോലുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. ക്രോൺസ് രോഗം, അൾസർ, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് മാതളനാരങ്ങ ഗുണം ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.