ആസിഡിന്റെ അമിത ഉൽപാദനം മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്രന്ഥികളാണ് ഈ ആസിഡ് ഉത്പാദിപ്പിക്കുന്നത്. ഭക്ഷണം കഴിച്ചയുടൻ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥിമിക ലക്ഷണം. അസിഡിറ്റി പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്ന ചില ചേരുവകൾ…
അയമോദകമാണ് ആദ്യത്തെ ചേരുവ ആസിഡ് റിഫ്ലക്സ് പോലുള്ള പ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമാണിത്. അയമോദകത്തിൽ അടങ്ങിയിട്ടുള്ള സജീവ എൻസൈമുകളും ബയോകെമിക്കൽ തൈമോളും ഏതെങ്കിലും തരത്തിലുള്ള വയർ സമബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.
ദിവസവും ഒരു നുള്ള് അയമോദകം ചവച്ചരച്ച് കഴിക്കുക. അല്ലെങ്കിൽ ഇതിന് പകരമായി ഒരു ടേബിൾ സ്പൂൺ അയമോദകം വെള്ളത്തിൽ രാത്രി മുഴുവൻ മുക്കിവയ്ക്കാം. രാവിലെ ഈ വെള്ളം കുടിക്കുക.
ആപ്പിൾ സിഡർ വിനാഗിരി മറ്റൊന്ന്. ഭക്ഷണത്തിന് മുമ്പ് ആപ്പിൾ സിഡർ വിനാഗിരി കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. ആമാശയത്തിലെ ആസിഡ് നിർവീര്യമാക്കി നിങ്ങളുടെ വയറിലെ പിഎച്ച് അളവ് സന്തുലിതമാക്കാൻ ഇത് സഹായിക്കുന്നു. ഒരു കപ്പ് വെള്ളത്തിൽ ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനാഗിരി ചേർത്ത് കുടിക്കുക.
അസിഡിറ്റിക്കുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത പ്രതിവിധിയാണ് തുളസി. ഔഷധഗുണങ്ങൾക്ക് പേരുകേട്ട തുളസിയിലയ്ക്ക് നെഞ്ചെരിച്ചിൽ, ഗ്യാസ് എന്നിവയിൽ നിന്ന് പെട്ടെന്ന് ആശ്വാസം നൽകുന്നു. ഈ ഇലകളിലെ അൾസർ വിരുദ്ധ ഗുണമാണ് ആമാശയത്തിലെ ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നത്. ദിവസവും തുളസി ഇല ചവയ്ക്കുകയോ അല്ലെങ്കിൽ തുളസി വെള്ളം കുടിക്കുകയോ ചെയ്യാം. അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവയിൽ നിന്ന് ആശ്വസം കിട്ടാൻ മികച്ചതാണ് പെരുംജീരകം. ദഹനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കാൻ പെരുംജീരകവും കൽക്കണ്ടവും ചേർത്ത് കഴിക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.