മാമ്പറ്റയിൽ ഒരു സംഘം കാർ തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ച് കാറും പണവുമായി കടന്നുകളഞ്ഞു. നാലുലക്ഷം രൂപയും കാറും തട്ടിയെടുത്ത സംഘം പിന്നീട് കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കാരശേരി ബാങ്കില്‍ നിന്ന് പണം എടുത്ത് വരികയായിരുന്നവരാണ് ആക്രമണത്തിനും തട്ടിപ്പിനും ഇരയായത്. കാര്‍ പിന്നീട് മണാശേരിയില്‍ ഉപേക്ഷിച്ച സംഘം നേരത്തെ അവര്‍ വന്ന കാറില്‍ തന്നെ രക്ഷപ്പെട്ടു. പണം നഷ്ടപ്പെട്ടവര്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ തന്നെ ഈ സംഘവുമായി തര്‍ക്കം ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. പണം നഷ്ടപ്പെട്ടവര്‍ പരാതി നല്കാന് വിസമ്മതിക്കുന്നതിനാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മുക്കം പൊലീസ് അറിയിച്ചു. അതെ സമയം പണം നഷ്ടപ്പെട്ടവരില്‍ നിന്ന് മൊഴിയെടുത്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.