കുവൈത്ത് സിറ്റി: രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് മൂന്ന് പ്രവാസികളെ കുവൈത്ത് ട്രാഫിക് വകുപ്പ് പിടികൂടി. ഇവര്‍ക്ക് 14 ദിവസത്തെ ജയില്‍ശിക്ഷ നല്കാന് ട്രാഫിക് കോടതി ഉത്തരവിട്ടു.
14 ദിവസത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും. അതിന് ശേഷം നാടുകടത്തണോയെന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. ജനറല്‍ ട്രാഫിക് വകുപ്പ് നടത്തിയ ഒരു കാംപയിനിടെയാണ് ഡ്രൈവിങ് ലൈന്‍സില്ലാതെ വാഹനമോടിച്ചതിന് പ്രവാസികള്‍ പിടിയിലായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.