മയക്കുമരുന്ന് ലഹരിയിൽ പൊലീസ് സ്റ്റേഷനിൽ പിഞ്ചുകുഞ്ഞുങ്ങളുമായി യുവാവിന്റെ പരാക്രമം. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. അച്ഛൻ ഉപേക്ഷിച്ച കുട്ടികളെ ഏറ്റെടുക്കാൻ ബന്ധുക്കൾ ആരും എത്താത്തതിനെ തുടർന്ന് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. യുവാവിനെ കോടനാടുള്ള ഡീ അഡിക്ഷൻ സെന്ററിലും പ്രവേശിപ്പിച്ചു. കോടനാട് സ്വദേശിയായ യുവാവ് രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമായി പെരുമ്പാവൂർ സ്റ്റേഷനിൽ എത്തിയത്. തന്റെ ഭാര്യ പിണങ്ങിപ്പോയെന്നും ലഹരിയാണ് എല്ലാത്തിനും കാരണം എന്നും യുവാവ് പൊലീസുകാരോട് പറഞ്ഞു. തുടർന്നു കുഞ്ഞുങ്ങളെ സ്റ്റേഷനിൽ ഉപേക്ഷിച്ച് മടങ്ങാൻ ശ്രമിച്ച യുവാവിനെ പൊലീസ് തടഞ്ഞ് വയ്ക്കുകയായിരുന്നു.ലഹരിയിൽ ഭാര്യയെ ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ട്. ഇതേതുടർന്നാണ് രണ്ടു കുട്ടികളെ ഉപേക്ഷിച്ച് ഭാര്യ പിണങ്ങി പോയത്. രണ്ടുദിവസമായി കുട്ടികൾക്ക് ഇയാൾ ഭക്ഷണം ഒന്നും നൽകിയിരുന്നില്ല. ഇത് മനസിലാക്കിയ പെരുമ്പാവൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ആഹാരം നൽകിഅതെ സമയം കുട്ടികളെ കൊണ്ടുപോകാൻ ഭാര്യയോ ബന്ധുക്കളോ എത്തിയില്ല. ഇതേ തുടർന്ന് കുട്ടികളെ സി ഡബ്ല്യു സി യ്ക്ക് കീഴിലുള്ള ശിശു ഭവനിലേക്ക് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.