കുന്ദമംഗലത്ത് നിന്ന് മാരകമായ മയക്കുമരുന്നുമായി പിടിയിലായ സഹദിന് നൈജീരിയൻ നാർക്കോട്ടിക് സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ്. ബാംഗ്ലൂരിൽ നിന്നാണ് സഹദ് നൈജീരിയക്കാരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി മറ്റ് വിപണികളിൽ എത്തിക്കുന്നത്. ബാംഗ്ലൂരിൽ ബിസിനസുകാരനായ നസ്ലിൻ അമിത ലാഭം തേടി അടുത്തിടെയാണ് സഹദിനൊപ്പം ചേർന്നത്.
സഹദിന്റെ മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. സഹദ് ആണ് സംഘത്തലവൻ എന്ന് പോലീസിനും അറിയാമായിരുന്നു. എന്നാൽ ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിൽ രഹസ്യാന്വേഷണ വിഭാഗം അതീവ ജാഗ്രത പുലർത്തുകയായിരുന്നു.
ഡാൻ സാഫ് ടീമിന്റെയും പോലീസിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും മികച്ച പ്രവർത്തനമാണ് ഇവരെ പിടികൂടാൻ സഹായകമായത്. ഇവരിൽ നിന്ന് മാർക്കറ്റിലെ 20 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎ ആണ് പിടിച്ചെടുത്തത്. കുട്ടികൾക്കും വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിലാണ് ഇവർ വിതരണം ചെയ്യുന്നതെന്ന് പൊലീസ് കണ്ടെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









