താമരശേരി:∙അമ്പലമുക്കിൽ ലഹരി മാഫിയ വിളയാട്ടത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ താമരശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഗ്രതാ പരേഡ് സംഘടിപ്പിച്ചു. പരേഡ് കുടുക്കിലുമ്മാരത്ത് നിന്നാരംഭിച്ച് അമ്പലമുക്കിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം ബ്ലോക്ക് സെക്രട്ടറി ടി മെഹ്റൂഫ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സാദിഖ് അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി വി അമൃത, എം ആർ ഷജിത്ത്, മുഹമ്മദ് സിറാജ് എന്നിവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.