കോഴിക്കോട്: പുതിയങ്ങാടിയിലെ വാടക വീട്ടില്‍ നിന്നും രണ്ട് കോടിയിലധികം രൂപ വില വരുന്ന ലഹരിമരുന്ന് പിടികൂടി . ഒരു യുവതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുന്നപ്ര സ്വദേശിയായ പി എസ് ജൂമിയെ (26) ആണ് ബെംഗളൂരുവില്‍ നിന്നും പിടികൂടിയത്. വെള്ളയില്‍ ഇന്‍സ്പെക്ടര്‍ ജി ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജൂമിയെ പിടികൂടിയത്.
കോഴിക്കോട് പുതിയങ്ങാടിയിലെ വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവിടെ നിന്നും മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ സാനിധ്യമറിഞ്ഞ ഉടന്‍ ഓടി രക്ഷപ്പെട്ട നിലമ്പൂര്‍ സ്വദേശി ഷൈന്‍ ഷാജിയെ ബംഗളൂരുവില്‍ നിന്നും പെരുവണ്ണാമൂഴി സ്വദേശി ആല്ബിന് സെബാസ്റ്റ്യനെ കുമളിയില്‍ നിന്നും പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് കോഴിക്കോട്ടേക്ക് എത്തിക്കുന്ന കാരിയറായി പ്രവര്‍ത്തിച്ചത് ജൂമിയാണെന്ന് ബോധ്യമായത്. തുടര്‍ന്ന് ജൂമിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.