റിസോണന്‍സ് കണ്‍സള്‍ട്ടന്‍സിയുടെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ റിപ്പോർട്ടിൽ ലോകത്തിലെ അഞ്ചാമത്തെ മികച്ച നഗരമായി ദുബായ് സ്ഥാനം പിടിച്ചു. കാലാവസ്ഥ, സുരക്ഷ, ലാൻഡ്മാർക്കുകൾ, വിമാനത്താവളങ്ങൾ, ഇൻഫ്രാസ്ട്രക്ചർ, മ്യൂസിയങ്ങൾ, കല, സംസ്കാരം, വിനോദം, ഹോട്ടലുകൾ, വികസനം, തൊഴിലവസരങ്ങൾ എന്നിവയെല്ലാം റാങ്കിംഗിൽ വിലയിരുത്തി.
ഗൂഗിള്‍ സെര്‍ച്ച്, ഫേസ്ബുക്ക് ചെക്ക്-ഇൻ, ഇൻസ്റ്റാഗ്രാം ഹാഷ്ടാഗ് എന്നിവയും വിലയിരുത്തിയിട്ടുണ്ട്. ലണ്ടനാണ് പട്ടികയിൽ ഒന്നാമത്. പാരീസ് രണ്ടാമതും ന്യൂയോർക്കും മോസ്കോയും മൂന്നും നാലും സ്ഥാനങ്ങളിൽ ഇടം പിടിച്ചു. അതേസമയം, ബുർജ് ഖലീഫയെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലമായി തിരഞ്ഞെടുത്തു. ഗൂഗിളിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ആഡംബര ട്രാവൽ കമ്പനിയായ കുവോണിയാണ് പഠനം നടത്തിയത്.
ലോകമെമ്പാടുമുള്ള 66 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആളുകള്‍ സെര്‍ച്ച് ചെയ്തത് ബുർജ് ഖലീഫയാണ്. ഇത് യാത്രയുമായി ബന്ധപ്പെട്ട മൊത്തം സെര്‍ച്ചുകളുടെ 37.5% ആണ്. ഇന്ത്യ, സ്വിറ്റ്സർലൻഡ്, ആഫ്രിക്കൻ രാജ്യങ്ങൾ, ഇന്തോനേഷ്യ, ഫിജി, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സ്ഥലം ബുർജ് ഖലീഫയാണ്. മുമ്പ്, ഇന്ത്യയുടെ താജ്മഹലായിരുന്നു സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.