ദുബൈ: 10 ലക്ഷം ദിർഹം വിലമതിക്കുന്ന 31 ബൈക്കുകൾ മോഷ്ടിച്ചയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഡെലിവറി കമ്പനിയിലെ ജീവനക്കാരൻ അറസ്റ്റിലായി. മറ്റ് രണ്ട് പ്രതികളുമായി ചേര്‍ന്ന് മോട്ടോര്‍ ബൈക്കുകള്‍ മോഷ്ടിച്ച ശേഷം കവര്‍ച്ച നടന്നതായി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരൻ തന്നെയാണെന്ന് പ്രതിയെന്ന് കണ്ടെത്തി.
ഡെലിവറി കമ്പനിയുടെ 150 ബൈക്കുകൾ ഉടമ പരിശോധിച്ചപ്പോൾ 31 എണ്ണം നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് പ്രതിയായ ജീവനക്കാരനെ പരാതി നല്കാന് പൊലീസില്‍ അയക്കുകയായിരുന്നു. മോഷ്ടിച്ച വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.