മുക്കത്ത് രണ്ടാഴ്ചയിലധികമായി തുടരുന്ന കനത്ത മഴയില്‍ കാരശ്ശേരി പഞ്ചായത്തില്‍ ലക്ഷങ്ങളുടെ കൃഷിനാശം. കാറ്റിലും വയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയുമാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി കൃഷിനാശമുണ്ടായത്.കക്കാട്, കുമാരനല്ലൂര്‍ വില്ലേജുകളിലായി അഞ്ച് ഹെക്ടര്‍ സ്ഥലത്തെ കൃഷിനാശത്തില്‍ 62 ലക്ഷം രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. പ്രധാനമായും വാഴക്കര്‍ഷകരെയാണ് വെള്ളപ്പൊക്കം കൂടുതലായി ബാധിച്ചത്. 60 ലക്ഷത്തിന്റെ നഷ്ടമുണ്ട്. ഇസ്മായില്‍ മേച്ചേരി, ഹരിദാസന് തൂങ്ങലില്‍, സുരേഷ് ആനയാംകുന്ന്, ഇ.പി. ബാബു കളരിക്കണ്ടി, ഉമ്മര്‍ കോയ കപ്പാല, ജോണ്‍ ഫ്രാന്‍സിസ് ഉള്ളാട്ടില്‍, രാധാകൃഷ്ണന് തൂങ്ങലില്‍, ഷാജികുമാര്‍ കുന്നത്ത്, അഹമ്മദ് ഹാജി അടുക്കത്തില്‍, ആഷില്‍ തൂങ്ങലില്‍, അബ്ദുല്‍ ലത്തീഫ് എന്നീ കര്‍ഷകരുടേതുള്‍പ്പെടെ കുലച്ചതും കുലക്കാത്തതുമായ പതിനായിരത്തോളം വാഴകളാണ് നശിച്ചത്. ഇതിനുപുറമെ 120 കവുങ്ങുകളും 10 തെങ്ങുകളും 53 റബര്‍ മരങ്ങളും മഴക്കെടുതിയില്‍ നശിച്ചു.അതെ സമയം ബാങ്കുകളില്‍നിന്നും ഇതര ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുത്ത് കൃഷിയിറക്കിയവര്‍ ഏറെ ദുരിതത്തിലാണ്. കര്‍ഷകര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്ന് സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് ശാന്താദേവി മൂത്തേടത്ത്, പഞ്ചായത്തംഗം കുഞ്ഞാലി മമ്ബാട്ട്, പൊതുപ്രവര്‍ത്തകരായ എം.ടി. അഷ്റഫ്, സി.വി. ഗഫൂര്‍, കെ.പി. സാദിഖ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.