റാഞ്ചി: ജാർഖണ്ഡിലെ ഗിരിദി ജില്ലയിൽ ഫോണ്‍ സംസാരത്തിനിടെ അമ്മക്ക് മകന്റെ കരച്ചിൽ ശല്യമായി. രണ്ട് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ. അഫ്സാന ഖാത്തൂൻ എന്ന യുവതിയാണ് പിഞ്ചുമകനെ കൊലപ്പെടുത്തിയത്. ഇവർക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. മൂത്ത മകന് നാലും രണ്ടാമത്തെ മകന് 2 വയസുമാണ് പ്രായം
യുവതിയുടെ ഭർതൃപിതാവിന്റെ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വ്യാഴാഴ്ച ഭർത്താവുമായി വാക്ക് തർക്കമുണ്ടായതിന് പിന്നാലെ യുവതി രണ്ട് വയസുകാരനേയുമെടുത്ത് മുറിയിൽ കയറി വാതിൽ അടച്ചു. ഫോണിൽ ആരോടോ സംസാരിക്കുന്നതിനിടെ മകന് കരയാന്‍ ആരംഭിച്ചു. ഇതോടെ അസ്വസ്ഥയായ യുവതി മകനെ സമാധാനിപ്പിക്കുന്നതിന് പകരം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി. മകന് മരിച്ച വിവരം യുവതി ആരോടും പറഞ്ഞില്ലെന്നും ഭർത്താവ് ഉറങ്ങാനായി രാത്രി മുറിയിലെത്തുമ്പോഴാണ് കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടെത്തിയതെന്നുമാണ് ഭർതൃവീട്ടുകാർ ആരോപിക്കുന്നത്. ഭർതൃവീട്ടുകാർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.