കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തുന്ന ഉച്ചഭക്ഷണ വിതരണം കൊണ്ഗ്രെസ്സും മാതൃകയാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ദിവസം പോലും ഡി.വൈ.എഫ്.ഐ അന്നദാനം നിർത്തിയിട്ടില്ല. ഇത്തരം ശൈലികൾ കോൺഗ്രസ് സ്വീകരിച്ച് നടപ്പാക്കണമെന്നും സുധാകരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ ഡിവൈഎഫ്ഐ മാതൃക കോൺഗ്രസ് വേദിയിൽ ഉയർത്തി കാണിച്ചത് ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍.
രാവിലെ മുതൽ രാത്രി വരെ ഖാദറിൽ ഇരിക്കുന്നത് രാഷ്ട്രീയ പ്രവർത്തനമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സാമൂഹിക സേവനവും ജീവകാരുണ്യ പ്രവർത്തനവും ചേർന്നതാണ് രാഷ്ട്രീയമെന്ന് സതീശൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.