കെയ്റോ: ഈജിപ്ഷ്യൻ സൈന്യം വടക്കൻ, മധ്യ സിനായ് എന്നിവിടങ്ങളിൽ ഏറ്റുമുട്ടലിൽ 13 തീവ്രവാദികളെ വധിച്ചതായി സൈന്യം അറിയിച്ചു. ഏറ്റുമുട്ടലിൽ ഒൻപത് സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി ഈജിപ്ഷ്യൻ സൈനിക വക്താവ് ഗാരിബ് അബ്ദൽ-ഹഫീസ് പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ മാസം വടക്കുകിഴക്കൻ പ്രവിശ്യയായ നോർത്ത് സീനായിൽ 89 തീവ്രവാദികളെ വധിച്ചതായി ആദ്യം സൈന്യം അറിയിച്ചിരുന്നു. 15 ഓട്ടോമാറ്റിക് റൈഫിളുകൾ, വിവിധ ആയുധ സാമഗ്രികൾ, മോട്ടോർ ബൈക്കുകൾ, ബൈനോക്കുലറുകൾ, മൊബൈൽ ഫോണുകൾ, പണം എന്നിവ പിടിച്ചെടുത്തതായി സൈന്യം കൂട്ടിച്ചേർത്തു.
ഈജിപ്തിൽ ഇസ്രായേലിന്റെയും പലസ്തീൻ ഗാസ മുനമ്പിന്റെയും അതിർത്തിയായ വടക്കൻ സിനായി വർഷങ്ങളായി തീവ്രവാദികളുടെ ഒളിത്താവളമാണ്. ഈജിപ്ഷ്യൻ പ്രസിഡന്റ് മുഹമ്മദ് മുർസിയെ സൈന്യം 2013 ൽ പുറത്താക്കിയതിനുശേഷം സീനായിൽ തീവ്രവാദികൾ ഈജിപ്ഷ്യൻ സൈന്യത്തിനെതിരെ ആക്രമണങ്ങൾ വർദ്ധിപ്പിച്ചു.
ഔദ്യോഗിക കണക്കുകൾ പ്രകാരം ഈജിപ്തിൽ ഏകദേശം 1,073 തീവ്രവാദികളും ഒരുപാട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. നോർത്ത് സീനായ് മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ലാത്തതിനാൽ മരണസംഖ്യ ലഭ്യമല്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.