തിരുവമ്പാടി: തിരുവമ്പാടിയിൽ വൈദ്യുതി ബിൽ കുടിശ്ശികയെ തുടർന്ന് കണക്ഷൻ വിച്ഛേദിച്ച ലൈൻമാനെ മർദിച്ചതായി പരാതി. വീട്ടുടമ യു.സി. അജ്മലും കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്ന് മർദിച്ചതായാണ് പരാതി. ലൈൻമാൻ പ്രശാന്തിനെയാണ് കൈയേറ്റം ചെയ്തത്. വീടിൻ്റെ ഉടമയായ അജ്മൽ യൂത്ത് കോൺഗ്രസ് നേതാവാണ്.
ഇയാൾ സ്ഥിരമായി വൈദ്യുതി ബില്ലിൽ വീഴ്ച വരുത്തുകയും വൈദ്യുതി വിച്ഛേദിക്കാനെത്തുന്ന ലൈൻമാനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി കെ.എസ്.ഇ.ബി. ജീവനക്കാർ പറയുന്നു. അസിസ്റ്റൻ്റ് എൻജിനീയർ പി.എസ്. പ്രശാന്തിൻ്റെ പരാതിയിൽ തിരുവമ്പാടി പോലീസ് കേസെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.