അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി ജീവനക്കാരടക്കം കാബൂളിൽ കുടുങ്ങിയവരെ ഒഴിപ്പിച്ചതായി കേന്ദ്രം അറിയിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് 120ലധികം പേരെ ജാംനഗറിലും ഡൽഹിയിലുമായി തിരികെ എത്തിച്ചത്. ഇനി കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും തിരികെ എത്തിക്കാനായി അമേരിക്കയുടെ സഹകരണം തേടിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു
വ്യോമസേനയുടെ വിമാനം ഉച്ചയ്ക്ക് 12 മണിക്ക് ഗുജറാത്തിലെ ജാംനഗറിലും വൈകുന്നേരം ഡൽഹിയിലുമെത്തി. പാക് വ്യോമമേഖല ഒഴിവാക്കി ഇറാൻ വഴിയാണ് വിമാനം ഡൽഹിയിൽ തിരികെയെത്തിയത്. കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അമേരിക്കൻ സേനയുടെ സഹകരണവും ഇന്ത്യ തേടിയിരുന്നു.
അതേസമയം അഫ്ഗാനിലെ നിർമാണ പ്രവർത്തനങ്ങൾക്കായി പോയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ഇനിയും അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെയും എത്രയും വേഗം തിരികെയെത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.