കരിപ്പൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇ-ഗേറ്റ്, ഡൈനാമിക് കൗണ്ടർ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ എമിഗ്രേഷൻ ഹാൾ നവീകരിച്ച് യാത്രക്കാർക്കായി തുറന്നു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് പോകുന്നവർക്ക് എമിഗ്രേഷൻ നടപടികൾ വേഗത്തിലാകും. യാത്രക്കാരുടെ ചെക്ക്-ഇൻ നടപടിക്രമങ്ങൾ സുഗമവും കൂടുതൽ കാര്യക്ഷമവുമാകും.
പരിശോധനയ്ക്കായി 16 കൗണ്ടറുകളുണ്ടാകും. കോഴിക്കോട് വിമാനത്താവളം വഴി ഗൾഫ് മേഖലയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചു. ഈ സാഹചര്യത്തിൽ, പുതിയ ക്രമീകരണങ്ങൾ കൂടുതൽ ഉപയോഗപ്രദമാകും.
എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. എയര്‍പോര്‍ട്ട് അതോറിറ്റി സിഎന്‍എസ് വിഭാഗം ജോയിന്റ് ജനറല്‍ മാനേജര്‍ മുനീര്‍ മാടമ്ബാട്ട്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍.നന്ദകുമാര്‍, ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ജോയിന്റ് ജനറല്‍ മാനേജര്‍ എസ്.സുന്ദര്‍, സിവില്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബിജു, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അസി. ജനറല്‍ മാനേജര്‍ പദ്മ, ഓപ്പറേഷന്‍സ് വിഭാഗം അസി. ജനറല്‍ മാനേജര്‍ സുനിത വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.