ദുബായ്: നിരവധി തൊഴിലവസരങ്ങളുമായി ദുബായ് എമിറേറ്റ്സ് ഗ്രൂപ്പ് വമ്പൻ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചു. പൈലറ്റുകൾ, ക്യാബിൻ ക്രൂ, ഐടി പ്രൊഫഷണലുകൾ, എഞ്ചിനീയർമാർ, കസ്റ്റമർ സർവീസ് സ്റ്റാഫ് തുടങ്ങി വിവിധ തസ്തികകളിലേക്ക് ഗ്രൂപ്പ് അടുത്തിടെ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചു.
എമിറേറ്റ്സ് എയര്‍ലൈന്‍, എയര്‍പോര്‍ട്ട് സര്‍വീസസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡിനാറ്റ എന്നിവയിലേക്കാണ് റിക്രൂട്ട്മെന്റ്.
നിരവധി റിക്രൂട്ട്മെന്റുകൾ നടത്തിയ എമിറേറ്റ്സ് ഗ്രൂപ്പ് 2022-23 സാമ്പത്തിക വർഷത്തിൽ മാത്രം 17,160 പേരെ വിവിധ ജോലികളിൽ നിയമിച്ചിട്ടുണ്ട്. 2023 മാർച്ച് 31-ഓടെ മൊത്തം ജീവനക്കാരുടെ എണ്ണം 102,000 ആകും. 2024ൽ എയർബസ് എ350, ബോയിംഗ് 777-എസ്എക്സ് എന്നിവയും എമിറേറ്റ്സിന്റെ ഭാഗമാകും. ഈ സാഹചര്യത്തിലാണ് കൂടുതൽ ജീവനക്കാരെ നിയമിക്കുന്നത്. ഇതിന്റെ ഭാഗമായി ആറ് ഭൂഖണ്ഡങ്ങളിലായി നൂറുകണക്കിന് നഗരങ്ങളിൽ എമിറേറ്റ്സ് ഓപ്പൺ ഡേകൾ സംഘടിപ്പിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.