അബുദാബി: എന്‍ജിനില്‍ തീ ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പസ്ര് വിമാനം തിരിച്ചിറക്കി. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഒരു എഞ്ചിനിൽ സാങ്കേതിക തകരാർ ഉണ്ടാകുകയും തീപിടിക്കുകയും ചെയ്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30ന് അബുദാബിയിലാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിൽ 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എഞ്ചിനുകളിൽ ഒന്നിൽ പൈലറ്റ് തീ കണ്ടെത്തിയതിനെ തുടർന്ന് അബുദാബി വിമാനത്താവളത്തിൽ തിരിച്ചിറക്കിയാതായി വൃത്തങ്ങൾ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.