കട്ടാങ്ങൽ: കട്ടാങ്ങൽ, കളൻതോട്, മലയമ്മ, പരതപൊയിൽ എന്നിവിടങ്ങളിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കുന്ദമംഗലം എക്സൈസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ വിദ്യാലയ പരിസരങ്ങളിൽ പരിശോധന നടത്തി.100 വാര ചുറ്റളവിനുള്ളിൽ പുകയില ഉല്പന്നങ്ങൾ വില്പന നടത്തിയ കടകളിൽ നിന്നും അരകിലോഗ്രാം ഉല്പന്നങ്ങൾ പിടിച്ചെടുത്തു. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത 6 കടകളിൽ നിന്നും പൊതു സ്ഥലത്ത് പുകവലിച്ച 4 പേരിൽ നിന്നും പിഴ ഈടാക്കി.
പരിശോധനയ്ക്ക് ചൂലൂർ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ, കുന്ദമംഗലം എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ഹരീഷ് പി.കെ., വസന്തൻ പി.വി, സിവിൽ എക്സൈസ് ഓഫിസർമാരായ ധനീഷ് കുമാർ, ഷഫീക്കലി, ദീപേഷ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ ഹക്കീം കെ.പി, ബാബു കെ, ഫെമിമോൾ ഒ എന്നിവർ നേതൃത്വം നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.