എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും കോഴിക്കോട്എക്സൈസ് ഇന്റലിജൻസും താമരശ്ശേരി റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നുമായി രണ്ടുയുവാക്കൾ അറസ്റ്റിലായി. വിപണിയിൽ വൻമൂല്യമുള്ള 5000 മില്ലി ഗ്രാം എം.ഡി.എം.എ,3000 മില്ലിഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് ഇവരിൽനിന്നും പിടിച്ചെടുത്തത്. താമരശ്ശേരി താലൂക്കിൽ ഈങ്ങാപ്പുഴ വില്ലേജിൽ മലപുറം ദേശത്ത് അടിമാലിക്കൽ വീട്ടിൽ മുഹമ്മദ് മകൻ ആബിദ് (35), താമരശ്ശേരി താലൂക്കിൽ കൊടുവള്ളി വില്ലേജിൽ മുക്കിലങ്ങാടി ദേശത്ത് പുറായി ഷെരീഫ് മകൻ അഫ്സൽ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ മയക്കുമരുന്ന് ഇടപാടിനുപയോഗിച്ച റിട്സ് കാറും ഒരു സ്കൂട്ടറും പിടിച്ചെടുത്തു.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ശരത്ബാബു, എക്സൈസ് ഇൻസ്പെക്ടർ പി.കെ മുഹമ്മദ് ഷഫീഖ്, ഐ ബി ഇൻസ്പെക്ടർ ടി ഷറഫുദ്ദീൻ, കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ അസി:എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )പ്രദീപ് കുമാർ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, അരുൺ പാറോൽ തുടങ്ങിയവരാണ് സ്ക്വാഡിലുണ്ടായിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.