മുടിയുടെ ആരോഗ്യത്തെക്കുറിച്ച് പരാതിപ്പെടാത്തവർ ചുരുക്കമായിരിക്കും. മുടികൊഴിച്ചിലിനെക്കുറിച്ചാണ് മിക്കവരും പറയുന്നത്. മുടി കൊഴിച്ചിലിന് പിന്നിൽ പല കാരണങ്ങളുണ്ട്.
ഹോർമോൺ വ്യതിയാനങ്ങൾ, പോഷകാഹാരക്കുറവ്, മാനസിക പിരിമുറുക്കം, കാലാവസ്ഥ, വെള്ളത്തിലെ പ്രശ്‌നങ്ങൾ, മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിങ്ങനെ പല കാരണങ്ങൾ മുടികൊഴിച്ചിലിന് പിന്നിലുണ്ടാകാം. കാരണം മനസ്സിലാക്കി ചികിത്സ തേടുമ്പോൾ മാത്രമേ മുടികൊഴിച്ചിൽ പരിഹരിക്കാനാകൂ.
ചില പതിവ് വ്യായാമ മുറകൾക്ക് മുടികൊഴിച്ചിലിന് കാരണമാകുന്ന പല ഘടകങ്ങളെയും ചെറുക്കാൻ കഴിയും എന്നതാണ് സത്യം. എന്നാൽ പലർക്കും അതറിയില്ല. വ്യായാമം മുടി വളർച്ചയെ എങ്ങനെ ഗുണപരമായി ബാധിക്കുന്നു എന്നതും നമുക്ക് പങ്കുവെക്കാം.
രക്തയോട്ടം വർദ്ധിപ്പിക്കുന്നു…
ചിട്ടയായ വ്യായാമം ശരീരത്തിലുടനീളം സുഗമമായ രക്തചംക്രമണത്തിന് സഹായിക്കുന്നു. ശിരോചർമ്മത്തിലേക്കുള്ള രക്തയോട്ടം കൂടുമ്പോൾ അത് മുടി വളർച്ചയ്ക്ക് തീർച്ചയായും സഹായിക്കും. തലയിൽ മസാജ് ചെയ്യുന്നത് പോലും രക്തയോട്ടം വർദ്ധിപ്പിച്ച് മുടിയുടെ വളർച്ച വർദ്ധിപ്പിക്കും.
സമ്മർദ്ദം കുറയ്ക്കുന്നു…
മുടി കൊഴിച്ചിലിന് പിന്നിലെ പ്രധാന ഘടകം സമ്മർദ്ദമാണ്. ചിട്ടയായ വ്യായാമം മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഏറെ സഹായിക്കും. ഇത് സമ്മർദ്ദം മൂലമുള്ള മുടി കൊഴിച്ചിലും കുറയ്ക്കുന്നു.
എന്ത് വ്യായാമം ചെയ്യണം?
എല്ലാ വ്യായാമങ്ങളും മുടി വളർച്ചയെ ബാധിക്കില്ല. എയ്റോബിക് അല്ലെങ്കിൽ കാർഡിയോ വ്യായാമങ്ങൾ മുടി വളർച്ചയിൽ കാര്യമായ സ്വാധീനം ചെലുത്തും. ശക്തി പരിശീലന വ്യായാമങ്ങൾ മുടിയുടെ വളർച്ചയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല.
ഒഴിവാക്കുക…
മുടി വളർച്ച ലക്ഷ്യമാക്കിയാണ് നിങ്ങൾ വ്യായാമം ചെയ്യാൻ വരുന്നതെങ്കിൽ ചില വ്യായാമങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. അത്തരത്തില്‍ ഒഴിവാക്കേണ്ടതാണ് മള്‍ട്ടി-ജോയിന്‍റ് എക്സര്‍സൈസുകള്‍. സ്ക്വാട്ട്സ്, ഡെഡ്‍ലിഫ്റ്റ്സ് എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു.
വ്യായാമം മാത്രം പോരാ!
വ്യായാമം കൊണ്ട് മാത്രം മുടി വളരുമെന്ന് കരുതരുത്. വ്യായാമത്തോടൊപ്പം പോഷകസമൃദ്ധമായ ഭക്ഷണങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇരുമ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നല്ല ഭക്ഷണക്രമം, വ്യായാമം, നല്ല ഉറക്കം, പിരിമുറുക്കമില്ലാത്ത മാനസിക അന്തരീക്ഷം എന്നിവയ്ക്ക് മുടികൊഴിച്ചിൽ പകുതിയും പരിഹരിക്കാനാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.