പ്രവാസികൾക്ക് പെൻഷനു പുറമെ മറ്റ് നിരവധി ആനുകൂല്യങ്ങളുമായി കേരള സർക്കാർ. പ്രവാസി ക്ഷേമനിധി ബോർഡ് മുഖേന പ്രവാസികൾക്കായി ഒട്ടേറെ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. Hsbc expat explorer ഈ സ്കീമുകൾ വിവിധ സന്ദർഭങ്ങളിൽ പ്രവാസികൾക്ക് ഉപയോഗപ്രദമാണ്. കുടുംബ പെന്‍ഷന്‍: പെന്‍ഷന് അര്‍ഹത നേടിയ ഒരു അംഗം മരണമടയുകയോ തുടര്‍ച്ചയായി അഞ്ച് വര്‍ഷം അംശദായം അടച്ചു പൂര്‍ത്തിയായ ഒരു അംഗം മരണമടയുകയോ ചെയ്താല്‍ അയാളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രതിമാസം കുടുംബ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ് . കുടുംബ പെന്‍ഷന്‍ തുക ഓരോ വിഭാഗത്തിനും അര്‍ഹതപ്പെട്ട പ്രതിമാസ പ്രായാധിക്യ പെന്‍ഷന്‍( തുകയുടെ 50% ആയിരിക്കും.
അവശതാ പെന്‍ഷന്‍: സ്ഥായിയായ ശാരീരിക അവശതമൂലം നിത്യവൃത്തിക്കായി ഏതെങ്കിലും തൊഴില്‍ ചെയ്യാന്‍ കഴിയാത്തവരും ക്ഷേമനിധിയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശദായം അടച്ചിട്ടുള്ളതുമായ ഒരംഗത്തിന് അര്‍ഹതപ്പെട്ട പെന്‍ഷന്‍ തുകയുടെ 40 ശതമാനത്തിനു തുല്യമായ തുക നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസ അവശതാ പെന്‍ഷന്‍ ലഭിക്കും പെന്‍ഷന്‍ , കുടുംബ പെന്‍ഷന്‍, അവശതാ പെന്‍ഷന്‍ കൈപറ്റുന്നവര്‍ എല്ലാവര്‍ഷവും മാര്‍ച്ചില്‍ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ബോര്‍ഡിന്റെ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.
മരണാനന്തര സഹായം: പ്രവാസി ക്ഷേമ ബോര്‍ഡില്‍ അംഗത്വമെടുത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പ് അംഗം മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് മരണാനന്തര ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. ഓരോ വിഭാഗത്തിലുമുള്ള അംഗങ്ങളുടെ ആശ്രിതര്‍ക്ക് യഥാക്രമം 50,000 രൂപ, 30,000 രൂപ, 25,000 രൂപ ആണ് മരണാനന്തര ധനസഹായം ലഭിക്കുന്നത്അഞ്ച് കൊല്ലം കഴിഞ്ഞാണ് മരണപെടുന്നതെങ്കില്‍ അംഗത്തിന്റെ നോമിനിക്ക് കുടുംബപെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.