മസ്കറ്റ് : പ്രവാസി മലയാളികള്‍ക്ക് സന്തോഷവാർത്തയുമായി ഒമാനിലെ ബജറ്റ് ഫ്രണ്ട്ലി എയർലൈനായ സലാം എയർ. തങ്ങള്‍ സർവ്വീസ് നടത്തുന്ന വിവിധ റൂട്ടുകളിലെ ടിക്കറ്റ് നിരക്കില്‍ വലിയ ഇളവാണ് സലാം എയർ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 16 മുതല്‍ ഡിസംബർ 15 വരെയുള്ള യാത്രകള്‍ക്കാണ് ഈ ഒഫർ ലഭിക്കുക. എന്നാല്‍ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ തന്നെ ബുക്ക് ചെയ്ത് തുടങ്ങാം.
മസ്കറ്റ് നിന്നും സലാലയിലേക്കാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. വെറും 19 ഒമാന്‍ റിയാല്‍ നല്കിയാല് ഈ രണ്ട് നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാം. അതായത് 4132 രൂപയോളം ഇന്ത്യന്‍ രൂപ. അതുപോലെ, ദുബായ്, ഡല്‍ഹി, ജയിപ്പൂർ, ലക്ക്നൗ, കോഴിക്കോട് തുടങ്ങിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആകർഷകമായ രീതിയില്‍ കുറഞ്ഞ നിരക്കുകള്‍ സലാം എയർ വാഗ്ദാനം ചെയ്യുന്നു.
സെപ്തംബർ 15 വരെ ഏകദേശം 57 ഒമാന്‍ റിയാലാണ് മസ്കറ്റില്‍ നിന്നും കോഴിക്കോടേക്കുള്ള വിമാന ടിക്കറ്റ് നിരക്ക്. എന്നാല്‍ പതിനാറാം തിയതി ഇത് പകുതിയിലേറെ ഇടിഞ്ഞ് 25 ഒമാനി റിയാലിലേക്ക് എത്തുന്നു. അതായത് 12395 രൂപയില്‍ നിന്നും ടിക്കറ്റ് നിരക്ക് ഇടിയുന്നത് 5436 രൂപയിലേക്കാണ്.
7 കിലോ ഹാൻഡ് ലഗേജ് അനുവദിക്കുന്ന “ലൈറ്റ് ഫെയർ” വിഭാഗത്തി ബുക്കിങ് നടത്തുന്നവർക്ക് മാത്രമായിരിക്കും ടിക്കറ്റ് ഇളവ് ലഭിക്കുക. എന്നാല്‍ 7 കിലോ ഹാൻഡ് ലഗേജിനൊപ്പം 20 കിലോ ചെക്കിങ് ലഗേജ് ഉണ്ടെങ്കില്‍ 30 റിയാലിന് (6500 രൂപ) ടിക്കറ്റ് ലഭിക്കും. ഇനി ചെക്കിങ് ലഗേജ് 30 കിലോയാണെങ്കില്‍ 42 റിയാല്‍ നല്‍കണം. അങ്ങനെ നോക്കുമ്ബോഴും ടിക്കറ്റ് ലാഭകരമാണ്.
മസ്കറ്റില്‍ നിന്നും കോഴിക്കോടേക്ക് മാത്രമല്ല, തിരിച്ച് കോഴിക്കോട് നിന്ന് മസ്കറ്റിലേക്കും ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്. സെപ്റ്റംബർ 16 ന് മുമ്ബ് 17000 രൂപയോളമുള്ള നിരക്ക് അതിന് ശേഷം 7399 രൂപയിലേക്ക് ഇടിയുന്നു. ഏറ്റവും വലിയ ഇടിവുള്ളത് ദുബായിലേക്കാണ്. കോഴിക്കോട് നിന്നും മസ്കറ്റ് വഴി ദുബായിലേക്കുള്ള കണക്ഷന് വിമാനത്തിന് 7160 രൂപയാണ് സലാം എയറിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കാണിക്കുന്നത്.
സെപ്തംബർ 17 ലെ നിരക്ക് 26786 രൂപയായിരിക്കുമ്ബോഴാണ് തൊട്ടുപിറ്റേ ദിവസമായ സെപ്തംബർ 18 ലെ നിരക്ക് 7160 ലേക്ക് ഇടിഞ്ഞത്. ദുബായില്‍ നിന്നും കോഴിക്കോടേക്കും നിരക്ക് ഇളവ് ലഭ്യമാണ്. ഓഫർ കാലയളവില്‍ 315 യുഎഇ ദിർഹമാണ് ദുബായി കോഴിക്കോട് ടിക്കറ്റ് നിരക്ക്. ആയിരത്തിലേറെ ദിർഹമായിരുന്ന നിരക്കാണ് കുത്തനെ കുറഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.