ബാലുശ്ശേരി: ബാലുശ്ശേരിയില്‍ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി. കണ്ണാടിപ്പൊയില്‍ സ്വദേശി ബാലന്റെ വീടിനുനേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. സംഭവത്തില്‍ ആർക്കും പരുക്കില്ല. ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ല് തകർന്നിട്ടുണ്ട്.
ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ആക്രമണം നടത്തിയത് ആരെന്നും മനസിലായിട്ടില്ല. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.